പട്ടാമ്പി: വീട്ടില്‍ അതിക്രമിച്ചു കയറി 13 വയസുകാരിയെ പീഡിപ്പിച്ച 70കാരന് തടവുശിക്ഷ. പാലക്കാടാണ് സംഭവം. മണ്ണാര്‍ക്കാട് ചങ്ങലീരി പുത്തന്‍പുരയില്‍ അബ്ദുല്‍ റഹ്മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
അച്ഛന്റെ കൂട്ടുകാരന് എന്ന വ്യാജേനെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ക്രൂരത. അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ചത്. മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ കെ ആര് ജസ്റ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ നിഷ വിജയകുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
also read: വളർന്നതും പഠിച്ചതും ഒരുമിച്ച്; അവസാന യാത്രയിലും വേർപിരിയാതെ ജസ്റ്റിനും ആഷിക്കും, തീരാനോവ്
പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി, അഡ്വ. ദിവ് ലക്ഷ്മി, പൊലീസ് കോണ്‍സ്റ്റബിള്‍ സുധീഷ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.
also read: ‘നല്ല സമയം’ തിയറ്ററില്‍ നിന്നും പിന്‍വലിച്ചു: ബാക്കി കോടതി വിധി അനുസരിച്ചെന്ന് ഒമര്‍ ലുലു
അതസമയം, സമാനമായ മറ്റൊരു പോക്സോ കേസില്‍ ഒരു വൈദികനെയും കോടതി ശിക്ഷിച്ചിരുന്നു. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ(49)യാണ് കോടതി ശിക്ഷിച്ചത്. ബാലികയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് വൈദികന് ഏഴ് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും നല്‍കിയാണ് കോടതി ശിക്ഷിച്ചത്.
Discussion about this post