ഹൈദരാബാദ്: ഓടുന്ന ബൈക്കില്‍ കെട്ടിപ്പിടിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആന്ധ്രപ്രദേശിലാണ് സംഭവം. യുവദമ്പതികള്ക്കെതിരെയാണ് അപകടകരമാം വിധം ബൈക്കില്‍ സ്നേഹപ്രകടനം നടത്തിയതിന് പോലീസ് കേസെടുത്തത്.
ചോടവാരം സ്വദേശിയും പത്തൊമ്പതുകാരിയുമായ ശൈലജയ്ക്കും ഭര്‍ത്താവ് അജയ് കുമാറിനുമെതിരെയാണ് കേസ്. അജയ്കുമാര്‍ ബൈക്ക് ഓടിക്കുമ്പോള്‍ അയാള്‍ക്ക് അഭിമുഖമായി പ്രെട്രോള്‍ ടാങ്കില്‍ കയറിയിരുന്ന് ശൈലജ സ്നേഹപ്രകടനം നടത്തുകയായിരുന്നു.
ഇരുവര്‍ക്കും തൊട്ടുപുറകേ കാറില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്തത്. മിനിട്ടുകള്‍ക്കകം ദൃശ്യങ്ങള്‍ വൈറലായി. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചു, മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
విశాఖలో లవర్స్ ఓవర్ యాక్షన్. స్టీల్ ప్లాంట్ మెయిన్ రోడ్డుపై పట్టపగలు బరితెగింపు. హెల్మెట్ లేకుండా యువకుడు డ్రైవింగ్. కాలేజ్ యూనిఫామ్ ధరించి విద్యార్థిని వికృత చేష్టలు చూసి నివ్వెరపోయిన స్థానికులు. #AndhraPradesh #Visakhapatnam #Vizag pic.twitter.com/i2dGgHKElg
— Vizag News Man (@VizagNewsman) December 29, 2022
തുടര്‍ന്ന് സ്റ്റീല്‍ പ്ലാന്റ് പൊലീസ് വാഹനം പിടിച്ചെടുത്തു. ഇരുവരും രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സിലിംഗിന് ഹാജരാകാനും നിര്‍ദ്ദേശമുണ്ട്. അതേസമയം ഹൈദരാബാദില്‍ ഇത്തരത്തിലുള്ള അപകട യാത്രകള്‍ പതിവാണെന്ന് പോലീസ് പറയുന്നു.
Discussion about this post