തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് അവസാനം. യുവതി പ്രവേശനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ ദര്‍ശന നടത്തിയത് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തടസങ്ങളുണ്ടായിരുന്നു, ഇപ്പോള്‍ തടസങ്ങള്‍ ഇല്ലാത്തതിനാല്‍ കയറി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
യുവതികള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചയോടെ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി കൊയിലാണ്ടി സ്വദേശി കനകദുര്‍ഗ, പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു എന്നിവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ദര്‍ശനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.