തിരുവനനന്തപുരം: ഭർത്താവിന്റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. കിളിമാനൂർ നഗരൂരിലാണ് സംഭവം. നഗരൂർ കുന്നിൻകുളങ്ങര അമൃതാഭവനിൽ ആർ മണികണ്ഠൻ (60), ഭാര്യ എസ് സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മണികണ്ഠനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് വ്യാഴാഴ്ച രാത്രി 7.30ഓടെ മരണപ്പെടുകയായിരുന്നു. ഭർത്താവിന്റെ മരണ വാർത്ത അറിഞ്ഞ് അധികം വൈകാതെ സീതയും ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ അടുത്തടുത്തായി സംസ്കരിച്ചു. മക്കൾ: അമൃത, അഞ്ജന, ഐശ്വര്യ. മരുമക്കൾ: രമേഷ്, ജ്യോതിഷ്, രാഹുൽ.
Discussion about this post