തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ പകല്‍ സമയത്ത് സ്ലീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് റെയില്‍വേ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുന്‍കൂര്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകള്‍ പകല്‍ സമയങ്ങളില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്തവര്‍ കയ്യേറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലെ ടിക്കറ്റുകളാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ ഈ സംവിധാനം തുടരും. എന്നാല്‍ കോവിഡ് ലോക്ഡൗണിനുശേഷം പാലക്കാട് ഡിവിഷനില്‍ പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നല്‍കുന്ന സംവിധാനം നടപ്പാക്കിയിട്ടില്ല.
പകല്‍ ട്രെയിനുകളിലെ ഡി-റിസര്‍വ്ഡ് സംവരണ കോച്ചുകളില്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്ത് കയറാവുന്ന ട്രെയിനുകള്‍ ഇവയാണ്…
തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (22640), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348), ചെന്നൈ-മംഗളൂരു-ചെന്നൈ മെയില്‍ (12601/12602), തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം മലബാര്‍ (16629/16630), മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637), ചെന്നൈ-കൊല്ലം അനന്തപുരി (16723/16724), കണ്ണൂര്‍-യശ്വന്ത്പുര്‍ (16528), ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് (22639), മംഗളൂരു-ചെന്നൈ എഗ്മോര്‍ (16160/16159), തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229), കന്യാകുമാരി-പുണെ (16382), തിരുവനന്തപുരം-ചെന്നൈ (12624), കന്യാകുമാരി-ബെംഗളൂരു എക്‌സ്പ്രസ് (16525).