തൃശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമകളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.
ചൂണ്ടലില്‍ കറി ആന്‍ഡ് കോ ഹോട്ടല്‍ നടത്തിവരികയായിരുന്നപ സുധി. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നല്‍കി.
ഇതിന് ശേഷം കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി.
also read: അത്ര പെര്‍ഫെക്ട് അല്ലാത്ത നിമിഷങ്ങള്‍; പാളിപ്പോയ സാഹസിക നിമിഷങ്ങളുമായി പ്രണവ് മോഹന്‍ലാല്‍
സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കേറ്റ അടിയില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെയും ഭാര്യയെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.