തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നു. പേട്ടയിലാണ് സംഭവം. ആനയറ കുടവൂര്‍ സ്വദേശി 58 വയസുള്ള ജയകുമാറാണ് മരിച്ചത്. മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു ആണ് ജയകുമാറിനെ മര്‍ദിച്ചത്.
സംഭവത്തില്‍ ജയകുമാറിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ഇന്ന് രാവിലെ 11ന് പേട്ട ജംഗ്ഷനിലായിരുന്നു സംഭവം. പരിക്കേറ്റ ജയകുമാറിനെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഓട്ടോ ഓടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിഷ്ണു ജയകുമാറിനെ മുഖത്തടിച്ച് വീഴ്ത്തിയെന്നാണ് പരാതി. റോഡില്‍ വീണ ജയകുമാറിനെ നെഞ്ചില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.
2007ല്‍ ആഞ്ജിയോഗ്രാം ചെയ്ത ജയകുമാര്‍ ഹൃദ്രോഗത്തിന് മരുന്ന് കഴിക്കുന്നയാളുമാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം പേട്ട പൊലീസ് അന്വേഷണം തുടങ്ങി. സി സി ടി വി ക്യാമറാ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.
Discussion about this post