കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് പുതുവര്‍ഷത്തലേന്ന് കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖച്ഛായയുണ്ടെന്ന് ആക്ഷേപവുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പാപ്പാഞ്ഞിക്ക് പുതിയ മുഖമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ പുതിയ മുഖങ്ങളും ട്രോളുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബാലരമയുടെ ആരാധകര്‍ ഒന്നടങ്കം പറയുന്നത് പാപ്പാഞ്ഞിയുടെ പുതിയ മുഖത്തിന് ബാലരമയിലെ കൂട്ടൂസന്റെ മുഖഛായ ഉണ്ടെന്നാണ്. ഇതോടെ കുട്ടൂസനെ അപമാനിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് ചിരിയില്‍ െപാതിഞ്ഞ ട്രോളുകളും സജീവമാണ്.
ആദ്യമൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയുണ്ടെന്ന് പറഞ്ഞ് മുഖം കീറിക്കളഞ്ഞു. ഇതോടെ പുതിയ മുഖം ഇന്ന് തന്നെ സ്ഥാപിക്കും. നിര്‍മാണം നിര്‍ത്തിവച്ച് കാര്‍ണിവല്‍ കമ്മിറ്റി മാപ്പു പറയണമെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം.
പാപ്പാഞ്ഞിയുടെ നിര്‍മാണം നിര്‍ത്തിയെങ്കിലും മാപ്പു പറയാന്‍ ഭാരവാഹികള്‍ ആദ്യം തയാറായില്ല. എന്നാല്‍, പ്രതിഷേധം കനത്തതോടെ കാര്‍ണിവല്‍ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. മുഖം മാറ്റാമെന്ന ഉറപ്പു നല്‍കുകയും നിലവില്‍ സ്ഥാപിച്ച മുഖം അഴിച്ച് താഴെ ഇറക്കുകയും ചെയ്തു.