കൊച്ചി: അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഇന്ന് രാവിലെ ഏഴുമണിയോടെ വടുതലയിലെ വീട്ടിലെത്തിയാണ് ബ്രിട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ചാണ് സൈമണ്‍ ബ്രിട്ടോ മരണത്തിന് കീഴടങ്ങിയത്. 11 മണിയോട് കൂടി കൊച്ചി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന ഭൗതിക ശരീരം വൈകീട്ട് മൂന്ന് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും.