വടകര: വിവാഹ വീട്ടില്‍ വെച്ച പണപ്പെട്ടിയുമായി കടന്ന് കള്ളന്. കോഴിക്കോട് ജില്ലയിലെ ഒരു വിവാഹവീട്ടിലാണ് സംഭവം. മുചുകുന്നിലെ കിള്ളവയല്‍ ജയേഷിന്റെ കല്ല്യാണത്തിന്റെ തലേദിവസമാണ് പണപ്പെട്ടിയുമായി കള്ളന് മുങ്ങിയത്.
ജയേഷിന്റെ വീട്ടില്‍ നടന്ന ചായ സല്‍ക്കാരത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും നല്കിയ പണ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് നഷ്ടപ്പെട്ടത്. നൂറുകണക്കിന് സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുക്കുകയും ഉപഹാരമായി കവറില്‍ പണമിട്ട് വീട്ടുമുറ്റത്തെ പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.
വീട്ടില്‍ രാത്രി കരോക്കെ ഗാനമേള നടക്കുന്നതിനിടെ മുറ്റത്തെ പണപ്പെട്ടിയുമായി കള്ളന് കടന്നുകളഞ്ഞുവെന്നാണു സംശയം. പരിപാടി കഴിഞ്ഞാണ് ജയേഷ് പണപ്പെട്ടി കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞു.
also read: കളിക്കാരനായും അതിഥിയായും ഇന്ത്യയിലെത്തിയത് 3 തവണ; വിടവാങ്ങിയത് ഇന്ത്യയെ സ്നേഹിച്ച പെലെ
ഇവര്‍ വീട്ടിലും പരിസരത്തും അരിച്ചുപെറുക്കിയിട്ടും പണപ്പെട്ടി കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീടിനടുത്ത് നിന്നാണ് പണപ്പെട്ടി കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. കവറിലെ പണം മോഷ്ടാവെടുത്ത് ബാക്കി കവറുകള്‍ സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു.
അതേസമയം, കുറച്ചു പണം അടങ്ങുന്ന കവര്‍ പെട്ടിക്ക് സമീപം കള്ളന് വയ്ക്കുകയും ചെയ്തു. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് ഇന്‍സ്പക്ടര്‍ എം.എന്‍.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post