കൊച്ചി: എല്ലാ വര്‍ഷവും ആഘോഷത്തോടെ നടക്കുന്ന ന്യൂയറിന് കത്തിക്കുന്ന കൊച്ചി കാര്‍ണിവലിലെ പാപ്പാഞ്ഞിയെ ചൊല്ലി വിവാദം. ക്രിസ്മസ് പാപ്പായുടെ വേഷത്തില്‍ ഒരുക്കുന്ന കൂറ്റന്‍ പ്രതിമയായ പാപ്പാഞ്ഞിക്ക് ഇത്തവണ പ്രദാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖഛായ ഉണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.
തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പാപ്പാഞ്ഞിയെ നിര്‍മ്മിക്കുന്ന സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോഡിയുടെ മുഖസാമ്യമെന്ന് ആരോപിച്ച് പ്രാദേശിക ബിജെപി നേതാക്കള്‍ ബഹളം വെയ്ക്കുകയായിരുന്നു.
അതേസമയം പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖഛായ മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Discussion about this post