കൊച്ചി: ഗുരുവായൂരപ്പന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി. 1737.04 കോടി രൂപയും 271.05 ഏക്കര്‍ ഭൂമിയുമാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്. എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ സംഘടനയുടെ പ്രസിഡന്റ് എംകെ ഹരിദാസ് ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു.
ഇതിനുള്ള മറുപടിയിലാണ് സ്വത്ത് വിവരം വിശദീകരിച്ചത്. നിലവില്‍ ബാങ്ക് നിക്ഷേപവും കൈവശ ഭൂമിയുമാണ് വെളിപ്പെടുത്തിയത്. അതേസമയം, സ്വര്‍ണം, വെള്ളി, രത്നം, എന്നിവയുടെ മൂല്യം എത്രയാണെന്ന് സുരക്ഷാകാരണത്താല്‍ വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയെ അറിയിച്ചു.
എന്നാല്‍ ഇവയുടെ വിവരം നിഷേധിച്ചതിനെതിരെ പരാതിക്കാരന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. കേരളത്തെ നടുക്കിയ പ്രളയ കാലത്ത് ഗുരുവായൂര്‍ ദേവസ്വം 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കയിരുന്നു. ഈ തുക തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉ്ത്തരവിട്ടിരുന്നു.
ഭക്തരില്‍ നിന്നും ക്ഷേത്രത്തിന് ലഭിക്കുന്ന പണം, അവരുടെ തന്നെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുളളു എന്ന നിഗമനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്. അതേസമയം ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
Discussion about this post