ആദ്യ കുർബാന ക്ലാസിൽ പങ്കെടുക്കാനെത്തിയ ബാലികയെ പീഡിപ്പിച്ചു; വൈദികൻ രാജു കൊക്കന് 7 വർഷം തടവ് ശിക്ഷ

POCSO case | Bignewslive

തൃശൂർ: ആദ്യ കുർബാന ക്ലാസിൽ പങ്കെടുക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ വൈദികന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. തൃശൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ, അരലക്ഷം രൂപ പിഴയും വിധിച്ചു. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.

അറസ്റ്റിലായ ശേഷം വൈദികനെ സഭ സസ്പെൻഡ് ചെയ്തിരുന്നു. 2014 ലാണ് കേസിനസ്പദമായ സംഭവം. ആദ്യ കുർബാന ക്ളാസിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ രാജു കൊക്കൻ വിളിച്ചുവരുത്തി ലൈംഗികാതിക്രമ നടത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സംഭവത്തിൽ നിർണായക തെളിവായതോടെയാണ് പുരോഹിതന് തടവ് ശിക്ഷ ലഭിച്ചത്. മറ്റ് കുട്ടികളും അദ്ധ്യാപകരും മറ്റ് പുരോഹിതരും സംഭവത്തിന് സാക്ഷിയായിരുന്നു.

Exit mobile version