ചാരുംമൂട്: ജീപ്പ് ഓടിക്കാന്‍ ഇനി വളയം പിടിക്കേണ്ട ആവശ്യമില്ല, കയ്യില്‍ മൊബൈല്‍ ഫോണ്‍ മതി. ജീപ്പിനെ റിമോട്ടില്‍ ഓടിക്കാവുന്ന വിധം രൂപാന്തരപ്പെടുത്തിയ ഐടിഐ വിദ്യാര്‍ത്ഥിക്ക് ആദരം. താമരക്കുളം ചത്തിയറയില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ താമരക്കുളം ചത്തിയറ ആതിരയില്‍ അരുണിനെയാണ് (21) ആദരിച്ചത്.
800 സിസി എന്‍ജിന്‍ ശേഷിയുളള്ള 1962 മോഡല്‍ ജീപ്പ് ആണ് ആരുണ്‍ ഈ വിധം മാറ്റിയെടുത്തത്. ഡ്രൈവര്‍ ഇല്ലാതെ റിമോട്ടിലോ മൊബൈല്‍ ഫോണ്‍ മുഖാന്തിരമോ ഓടിക്കാം. 800 സിസി എന്‍ജിന്‍ കപ്പാസിറ്റിയുള്ള ജീപ്പിലാണ് പരിവര്‍ത്തനം നടത്തിയത്.
കളിപ്പാട്ട യന്ത്രങ്ങള്‍ റിമോട്ടില്‍ ഓടുന്നത് കണ്ടപ്പോഴാണ് ഇങ്ങനൊരു ആശയം തോന്നിയതെന്ന് അരുണ്‍ പറയുന്നു. പുതിയ കണ്ടുപിടിത്തങ്ങളിലേക്കു കടക്കാന്‍ റിമോട്ട് ജീപ്പ് ആത്മവിശ്വാസം പകരുന്നുവെന്നും അരുണ്‍ പറഞ്ഞു. അടൂര്‍ എസ്എന്‍ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് അരുണ്‍.