ഹൈടെക്ക് കെഎസ്ആര്‍ടിസി! ഇനി ചില്ലറ തര്‍ക്കവും പണം നല്‍കാനുള്ള കശപിശയും ഒഴിവാക്കാം; ഫോണ്‍ പേയിലൂടെ ടിക്കറ്റ് തുക നല്‍കാം

തിരുവനന്തപുരം: ഡിജിറ്റലായി മാറി കേരളത്തിന്റെ ആനവണ്ടിയും. ഇനി മുതല്‍ ചില്ലറ നല്‍കാനുള്ള തര്‍ക്കവും വിഷമവും ഒന്നും അലട്ടാതെ കെഎസ്ആര്‍ടിസിയില്‍ സഞ്ചരിക്കാം. ബസ് യാത്രയ്ക്കായി ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ കൈമാറാനുള്ള സംവിധാനമാണ് വന്നിരിക്കുന്നത്.

ചില്ലറയില്ലാത്തതിന്റെ പേരില്‍ കണ്ടക്ടറുമായി തര്‍ക്കിക്കേണ്ടിവരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും.

ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകുന്നതാണ് പുതിയ പദ്ധതി.

also read- സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ച് നഴ്‌സിങ് കോളേജിന്റെ ക്രൂരത; പിഎസ്‌സി ഇടപെടലില്‍ ആരതിക്ക് ആശ്വാസം; നേരിട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു

പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

Exit mobile version