തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് മുന്‍പത്തെ റെക്കോര്‍ഡ് തകര്‍ത്ത് മദ്യവില്‍പന. ക്രിസ്മസ് ദിനത്തിന് തൊട്ടുമുന്‍പത്തെ ദിവസങ്ങളായ ഡിസംബര്‍ 22, 23, 24 തീയതികളില്‍ സംസ്ഥാനത്ത് വില്‍പ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്താണ് ഇത്തവണത്തെ വില്‍പന. കഴിഞ്ഞതവണ ഇതേ ദിവസങ്ങളില്‍ വില്‍പ്പന 215.49 കോടിയായിരുന്നു. റം ആണ് വില്‍പ്പനയില്‍ മുന്നിലെത്തിയത്.
ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബവ്‌റിജസ് ഔട്ട്‌ലറ്റാണ് വില്‍പ്പനയില്‍ മുന്നിലെത്തിയത്. 68.48 ലക്ഷത്തിന്റെ വില്‍പനയാണ് നടന്നത്.
രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ്, വില്‍പ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം.
നിലവില്‍ സംസ്ഥാനത്തൊട്ടാകെ 267 ഔട്ട്‌ലറ്റുകളാണ് ബവ്‌റിജസ് കോര്‍പറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും ബവ്‌റിജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു.