വെന്റിലേറ്റര്‍ കിടക്കയ്ക്കരികില്‍ അണിഞ്ഞൊരുങ്ങി എത്തി വധുവും വരനും; അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകള്‍, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിടപറഞ്ഞ് അമ്മ

ഏതാനും ദിവസങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ പൂനം ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഞായറാഴ്ച ആരോഗ്യനില വളരെ വഷളായി.

marriage

ഗയ: വെന്റിലേറ്റര്‍ കിടക്കയ്ക്കരികില്‍ അണിഞ്ഞൊരുങ്ങി വധുവും വരനും എത്തി, അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കിയ മകള്‍ക്ക് പിന്നീട് ഏറെ നേരം അമ്മയെ കാണാനായില്ല. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ വിടപറഞ്ഞു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം അരങ്ങേറിയത്.

അമ്മയുടെ മരണക്കിടയ്ക്കരികില്‍ മകളുടെ വിവാഹം നടക്കാനിടയായ സാഹചര്യം ഇങ്ങനെയാണ്… ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കിലെ ബാലി ഗ്രാമവാസിയാണ് പൂനം വര്‍മ. ഏതാനും ദിവസങ്ങളായി ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ പൂനം ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഞായറാഴ്ച ആരോഗ്യനില വളരെ വഷളായി.

തുടര്‍ന്ന് വീട്ടുകാര്‍ പൂനത്തെ ഗയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില ഗുരുതരമായി തുടര്‍ന്നു. പ്രതീക്ഷയ്ക്ക് വകയില്ലായെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. തുടര്‍ന്ന് വീട്ടുകാര്‍ പൂനത്തിന്റെ ഏറെ നാളായുള്ള ആഗ്രഹം നിറവേറ്റാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ ചാന്ദ്നി കുമാരിയുടെ വിവാഹം.

ചാന്ദ്നിയുടെ വിവാഹ നിശ്ചയമാണ് യഥാര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നെങ്കിലും അമ്മയെ സന്തോഷിപ്പിക്കാനായി അവര്‍ ഇന്ന് വിവാഹ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. മകളുടെ വിവാഹം ഏറെ സന്തോഷത്തോടെയാണ് പൂനം കണ്ടത്. വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍, പൂനം മരണപ്പെടുകയും ചെയ്തു.

Exit mobile version