ഇടുക്കി: ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. അടിമാലിയിലാണ് സംഭവം. കുളമാം കുഴി ആദിവാസി കോളനിയില്‍ താമസിക്കുന്ന കര്‍ണ്ണന്‍ (26) ആണ് ആത്മഹത്യ ചെയ്തത്.
മദ്യപിച്ച് വീട്ടിലെത്തിയ കര്‍ണ്ണന്‍ ഭാര്യ സിനിയുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് ഒമ്പത് മാസം ഗര്‍ഭിണിയായ സിനിയുടെ കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ സിനി ബോധരഹിതയായി വീണതോടെ ഭയന്ന കര്‍ണന്‍ സിനിയെ വിളിച്ചിട്ടും എഴുന്നേറ്റില്ല. തുടര്‍ന്ന് സിനി മരിച്ചെന്ന് കരുതി കര്‍ണ്ണന്‍ ജീവനൊടുക്കുകയായിരുന്നു.
വീടിന് സമീപത്തെ മരത്തിലാണ് കര്‍ണന്‍ തൂങ്ങി മരിച്ചത്. ഈ സമയത്ത് വീട്ടിലെത്തിയ സിനിയുടെ ബന്ധുക്കളാണ് സിനിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണനെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കര്‍ണന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്നത് പതിവാണ്. സിനിയെ സ്ഥിരമായി ഉപദ്രവിക്കാറുള്ളതായി ബന്ധുക്കളും പറയുന്നു.