തൃശ്ശൂര്‍: തങ്ങളുടെ വിവാഹദിനം പതിവില്‍ നിന്നും വ്യത്യസ്തമാക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ ചെണ്ട കൊട്ടി തന്റെ വിവാഹം വ്യത്യസ്തമാക്കിയിരിക്കുകയാണ് കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകളാണ് ശില്പ.
വിവാഹ ചടങ്ങുകളിലെ പതിവ് രീതികളില്‍ നിന്നും വിത്യസ്തമായിട്ടായിരുന്നു ശില്‍പ്പയുടെ വിവാഹം. വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങിയ വധു ചെണ്ടയുമായിട്ടാണ് വേദിയിലെത്തിയത്. ഇത് കണ്ടപ്പോള്‍ ആദ്യം സദസ്സ് അമ്പരന്നു. പിന്നാലെ പൊന്നന്‍സ് ശിങ്കാരിമേളത്തിലെ കലാകാരന്മാരും സ്റ്റേജിലേക്ക് എത്തി.
also read: പതിവ് തെറ്റിക്കാതെ വിജയ് ദേവകൊണ്ട; ക്രിസ്മസ് സമ്മാനമായി 100 ആരാധകർക്ക് സൗജന്യയാത്ര
അടിപൊളിയായി വധുവും പൊന്നന്‍സ് ടീമും ചെണ്ടകൊട്ടാന്‍ തുടങ്ങിയതോടെ ശില്‍പ്പയുടെ പിതാവും വരനും ഒപ്പം കൂടി. പിന്നാലെ വിവാഹത്തിന് അതിഥികളായി എത്തിയവരെല്ലാം ഒപ്പം ചേര്‍ന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
ഗുരുവായൂര്‍ ശ്രികൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലി കെട്ട്. ഇതിനുശേഷം ഞായറാഴ്ച രാജ വത്സത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നു. ഇവിടെ വച്ചാണ് വധു ഇഷ്ടവാദ്യത്തിനൊപ്പം, കല്യാണ വേഷത്തില്‍ ചെണ്ടയില്‍ കൊട്ടിക്കയറിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി ദല എന്ന സംഘടനയിലുടെ ഷൈജു കണ്ണൂര്‍, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴില്‍ പാണ്ടിമേളത്തിലും, പഞ്ചാരിമേളത്തിലും, ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട് ശില്പ.
യു എ ഇയിലെ വിവിധ വേദികളിലും, ആഘോഷങ്ങളിലും ചെണ്ടയില്‍ വിസ്മയം തീര്‍ത്ത് കൈയ്യടി നേടി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പുര്‍ത്തിയാക്കി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഫസിലിറ്റി മാനേജ്മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു.
Discussion about this post