തിരുവനന്തപുരം: യുവതികള്‍ സന്നിധാനത്ത് എത്തി എന്ന വാര്‍ത്തയോട് പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്. വാര്‍ത്തകളില്‍ നിന്നാണ് ഈ വിവരം അറിഞ്ഞത്, കാര്യങ്ങളെക്കുറിച്ച് അറിയില്ല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
പോലീസ് സംരക്ഷണയില്‍ പുലര്‍ച്ചെ 3.45 ന് ശബരിമലയില്‍ എത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്തെത്തിയെങ്കിലും ഔദ്യോഗികമായി ഇതിന് സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരന് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചു.
കനകദുര്‍ഗയും ബിന്ദുവും കഴിഞ്ഞ മാസം 24ന് ശബരിമല ദര്‍ശനം നടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് ശ്രമം പരാജയപ്പെട്ടിരുന്നു. വീണ്ടുമെത്തുമെന്ന് യുവതികള്‍ പറഞ്ഞിരുന്നു.
Discussion about this post