മലപ്പുറം: അടിവസ്ത്രത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയെ. തന്റെ ഭര്‍ത്താവിന്റെ നിര്ബന്ധപ്രകാരമാണ് സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയതെന്ന് യുവതി മൊഴി നല്‍കി.
പത്തൊമ്പതുകാരിയായ കാസര്‍കോട് സ്വദേശി ഷഹലയാണ് അറസ്റ്റിലായത്. ദുബായില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കവെ കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി പിടിയിലായത്. ഷഹല മണിക്കൂറുകളോളം ചോദ്യംചെയ്യലിനു ശേഷമാണ് കുറ്റം സമ്മതിച്ചത്.
അതേസമയം, താന്‍ സ്വര്‍ണക്കടത്തിന്റെ കാരിയറാണെന്നോ തന്റെ കൈയില്‍ സ്വര്‍ണമുണ്ടെന്നോ ഒരുഘട്ടത്തില്‍ പോലും ഇവര്‍ സമ്മതിച്ചിരുന്നില്ല. തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷഹല ആദ്യം പറഞ്ഞിരുന്നത്. ഇതോടെയാണ് പോലീസ് വിശദമായ പരിശോധന നടത്തിയത്.
also read: ലോകത്തിലെ മികച്ച പാചകരീതി; നൂറോളം രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ഇടംപിടിച്ച് ഇന്ത്യ
യുവതിയുടെ ലഗേജുകളായിരുന്നു ആദ്യം പരിശോധിച്ചത്. എന്നാല്‍ ലഗേജുകളില്‍നിന്ന് സ്വര്‍ണം കണ്ടെത്താത്തതിനെ തുടര്‍ന്ന് ദേഹപരിശോധന നടത്തിയതോടെയാണ് അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്തനിലയില്‍ കണ്ടെത്തിയത്. 1884 ഗ്രാം സ്വര്‍ണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.