കൊല്ലം: കൊല്ലത്ത് ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ കൂട്ടത്തല്ല്. ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം.
പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. ക്ഷേത്രഭൂമിയെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
also read: ബസ്സും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം
കമ്പി വടികളും മരക്കഷ്ണങ്ങളുമായി എത്തി ഇരുവിഭാഗങ്ങളും ഏറ്റമുട്ടുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍മുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.
Discussion about this post