തൃശൂര്‍: ഒരു കുടുംബത്തിലെ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ യാത്രക്കാരായ നാലുപേരാണ് മരിച്ചത്. മരിച്ചവര്‍ എല്‍ത്തുരുത്ത് സ്വദേശികളാണ്. സെന്റ് തോമസ് കോളേജിലെ മുന്‍ അദ്ധ്യാപകന് വിന്‍സന്റ് (61), ഭാര്യ മേരി (56) എന്നിവരാണ് മരിച്ചത്.
also read: ലോകത്തിലെ മികച്ച പാചകരീതി; നൂറോളം രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ഇടംപിടിച്ച് ഇന്ത്യ
തൃശൂര്‍ എടവില്‍ ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. അപകടത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post