പാലക്കാട്: പല്ല് ഉന്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട മുത്തുവിന് സൗജന്യ ശസ്ത്രക്രിയ വാഗ്ദാനം ചെയ്ത് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി. ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ ഉന്തിയ പല്ല് പരിഹരിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എത്രയും വേഗത്തില്‍ മുത്തുവിന് ആവശ്യമായ ചികിത്സ നല്‍കുമെന്ന് കിംസ് അല്‍ശിഫ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ശസ്ത്രക്രിയ ലഭിച്ചതില്‍ മുത്തുവും സന്തുഷ്ടനാണ്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പിഎസ്‌സി പരീക്ഷയില്‍ വിജയിക്കുകയും കായികക്ഷമത പരീക്ഷ പൂര്‍ത്തിയാവുകയും ചെയ്ത മുത്തുവിന് മുന്‍പിലുള്ള ഉന്തിയ പല്ലുകളാണ് ജോലിക്ക് തടസമായി നിന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഉന്തിയ പല്ല് ഉള്ളവരെ നിയമിക്കില്ലെന്നാണ് പിഎസ്‌സി സര്‍ക്കുലര്‍.
ചെറുപ്പത്തിലെ വീഴ്ചയിലാണ് പല്ലിന് പരിക്ക് പറ്റിയത്. പണം ഇല്ലാത്തതിനാലാണ് ശസ്ത്രക്രിയ നടത്താതിരുന്നത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി മാനേജ്മെന്റ് മുത്തുവിന്റെ ശസ്ത്രക്രിയ നടത്തുമെന്ന് അറിയിച്ചു.
ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ പല്ല് ഉന്തിയ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എത്രയും വേഗം ശസ്ത്രക്രിയ നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയില്‍ കയറുകയാണ് മുത്തുവിന്റെ സ്വപ്നം.