ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു കോടിരൂപ വില വരുന്ന സ്വര്‍ണം, 19കാരി വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: അതിവിദഗ്ധമായി കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പത്തൊമ്പതുകാരിയായ യുവതി പിടിയില്‍. തന്റെ ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തായിരുന്നു യുവതി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

ഒരു കോടിരൂപ വില വരുന്ന 24ക്യാരറ്റ് സ്വര്‍ണം ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉകാസര്‍കോടുകാരിയാണ് ഷഹല. ദുബായിയില്‍ നിന്നാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഷഹല എത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഷഹല രക്ഷപ്പെട്ടു.

also read: അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തത് 1884 ഗ്രാം; ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി മലയാളി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

എന്നാല്‍, നേരത്തെ തന്നെ പൊലീസിന് യുവതി സ്വര്‍ണവുമായി എത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിക്കാണ് കൃത്യമായ വിവരം ലഭിച്ചത്. തുടര്‍ന്ന് പരിശോധന നടത്താന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു.

also read:ക്രിസ്മസ് ദിനത്തിൽ തോരാകണ്ണീർ; തിരുവനന്തപുരത്ത് കടലിൽ കാണാതായ 3 പേരെയും കണ്ടെത്താനായില്ല, തെരച്ചിൽ തുടരും

വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്ന ഷഹലയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും ഇവര്‍ സമ്മതിച്ചില്ല. സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞതോടെ പൊലീസ് ദേഹപരിശോധന നടത്താന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് ഉള്‍വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒരു കോടിരൂപ വില വരുന്ന 24ക്യാരഖ്ഖ് സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് കസ്റ്റംസിനെ പൊലീസ് വിവരമറിയിച്ച് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിമാനത്താവളങ്ങളില്‍ പൊലീസും കസ്റ്റസും പരിശോധന ശക്തമാക്കിയതോടെ സ്ത്രീകളെ കാരിയര്‍മാരാക്കിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചെന്ന് അധികൃതര് പറഞ്ഞു.

Exit mobile version