കോഴിക്കോട്: ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19കാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ഷഹലയെ പോലീസ് പിടികൂടിയത്.
അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ഈ യുവതി സ്വര്‍ണ്ണവുമായി എത്തുന്നുവെന്ന് കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് യുവതി ഒഴിയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസിനെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.