മുംബൈ: മഹാരാഷ്ട്രയില്‍ സീരിയല്‍ സെറ്റില്‍ വെച്ച് നടി തുനീഷ ശര്‍മ്മ ആത്മഹത്യ ചെയ്ത കേസില്‍ ലവ് ജിഹാദ് ആരോപണം ഉയര്‍ത്തി ബിജെപി. തുനീഷയുടെ ആത്മഹത്യ ‘ലവ് ജിഹാദിനെ’ തുടര്‍ന്നാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയാണ് രംഗത്തെത്തിയത്.
മഹാരാഷ്ട്ര ബിജെപി എംഎല്‍എ രാം കദം ആണ് വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ വെച്ചാണ് ടെലിവിഷന്‍ പരിപാടിയുടെ സെറ്റില്‍ നിന്നും തുനീഷയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ടെലിവിഷന്‍ പരമ്പരയിലെ തുനിഷയുടെ സഹതാരം ഷീസന് മുഹമ്മദ് ഖാനെതിരെ തുനിഷയുടെ അമ്മ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഷീസന് എതിരെ കേസെടുത്തിരുന്നു.
തുനീഷയും ഷീസനും തമ്മില്‍ ഡേറ്റിംഗിലായിരുന്നെന്നും 15 ദിവസം മുമ്പ് ഇവര്‍ വേര്‍പിരിഞ്ഞെന്നും ഇത് നടിയെ ആത്മഹത്യയിലേക്ക് തള്ളിയിരിക്കാമെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
Discussion about this post