കേരളത്തിന്റെ പിന്തുണയ്ക്ക് സ്‌നേഹസമ്മാനം: ഫുട്‌ബോള്‍ സ്‌കൂള്‍ തുടങ്ങാനൊരുങ്ങി അര്‍ജന്റീന

ദോഹ:ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം ചൂടിയതിന് പിന്നാലെ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ് പിന്തുണയ്ക്ക് നന്ദിയറിയിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തിന് ഒരു സ്‌നേഹ സമ്മാനവും വാഗ്ദാനം ചെയ്തിരിക്കുകയാണ് അര്‍ജന്റീന എംബസി കൊമേര്‍ഷ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍. ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി അറിയിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ അര്‍ജന്റീനയ്ക്ക് താല്‍പര്യമുണ്ട്. അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉടന്‍ തന്നെ അര്‍ജന്റീന അംബാസിഡര്‍ ഹ്യുഗോ ജാവിയര്‍ ഗോബിയും സംഘവും കേരളത്തിലെത്തും. കേരളവുമായുള്ള സഹകരണത്തിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഫുട്‌ബോളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകള്‍ പരിശോധിക്കും. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദന യോഗത്തിലും തുടര്‍ന്ന് റെസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Exit mobile version