തൃശ്ശൂര്‍: ഗോവയിലേക്ക് പുറപ്പെട്ട സ്പാനിഷ് ദമ്പതികള്‍ കാറിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍. തൃശ്ശൂര്‍ തളിക്കുളത്തുവെച്ചാണ് അപകടം. ലൂയിസും മരിയയുമാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ക്രിസ്തുമസ് പുതുവത്സരാഘോഷക്കാലത്ത് ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയതായിരുന്നു ഇരുവരും.
ക്രിസ്മസ് ആഘോഷിക്കാന്‍ ഗോവയിലേക്ക് പോകുന്നതിനിടെയാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. സൈക്കിളില്‍ യാത്ര ചെയ്താണ് സ്പെയിനില്‍ നിന്ന് ദുബായിലേക്ക് എത്തിയത്. പിന്നീട് ഇരുവരും വിമാന മാര്‍ഗ്ഗം ദില്ലിയിലിറങ്ങി. മധുരയിലെത്തിയതിന് പിന്നാലെ കേരളത്തിലേക്ക് ബൈക്കിലാണ് വന്നത്.
also read: യുഎഇ നറുക്കെടുപ്പ്: ഡ്രൈവറായ ഇന്ത്യന്‍ യുവാവിന് 33 കോടിയുടെ ഭാഗ്യം
മൂന്നാറും ആലപ്പുഴയും കറങ്ങി കണ്ട് കൊച്ചിവഴി കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെയാണ് അപകടത്തില്‍പ്പെട്ടത്. തളിക്കുളത്ത് വെച്ച് എതിരെ വന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മരിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
അതേസമയം, ലൂയിസ് നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. നിലവില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. തങ്ങളുടെ സ്വപ്ന യാത്ര മുടങ്ങിയതിന്റെ സങ്കടത്തിലാണ് ദമ്പതികള്‍ ഇപ്പോള്‍. ഇന്ത്യന്‍ റോഡുകളിലെ ഡ്രൈവിങ് വളരെ അബദ്ധമാണെന്ന് ദമ്പതികള്‍ പറയുന്നു.
Discussion about this post