‘അദ്ദേഹം ദൈവദൂതനെപ്പോലെ എത്തിയതു കൊണ്ടാണു ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്’, ട്രെയിന്‍ യാത്രയ്ക്കിടെ ജീവന്‍ രക്ഷിച്ച ടിടിഇയോട് നന്ദി പറഞ്ഞ് യാത്രക്കാരന്‍

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ജീവനായി പിടഞ്ഞ യാത്രക്കാരനെ രക്ഷിച്ച് ടിടിഇ. ചങ്ങനാശ്ശേരി മാടപ്പള്ളി നെടിയടത്ത് അരുണ്‍ കുമാ(42) റിനാണ് ടിടിഇ എസ് വിനോദ് കുമാര്‍ പുതുജീവന്‍ പകര്‍ന്നത്. അസുഖം ഭേദമായതിന് പിന്നാലെ വിനോദിനെ കണ്ട് നന്ദി പറയാന്‍ അരുണ്‍ എത്തി.

കഴിഞ്ഞ പത്താം തിയ്യതിയായിരുന്നു സംഭവം. സ്വകാര്യ മെഡിക്കല്‍ ഉപകരണ കമ്പനിയില്‍ ഉദ്യോഗസ്ഥനായ അരുണിന് കണ്ണൂര്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ജനശദാബ്ദിയില്‍ വെച്ചാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടന്‍ ട്രെയിനിലുണ്ടായിരുന്ന ടിടിഇയെ വിവരം അറിയിക്കുകയായിരുന്നു.

also read: സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും; കണ്ണീരായി മാത്തൂര്‍ സ്വദേശി വൈശാഖ്

അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടന്‍ അരുണിന്റെ ജീവന് തുണയായി. വിനോദ് ഉടന്‍ തന്നെ ട്രെയിനിലുണ്ടായിരുന്ന ഡോക്ടറുടെ സഹായം തേടുകയായിരുന്നു. കോട്ടയം സ്റ്റേഷനില്‍ ബന്ധപ്പെട്ട് ആംബുലന്‍സ് സൗകര്യവും ഡോക്ടറുയെ സേവനവും ആവശ്യപ്പെട്ടു.

also read: ഇഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം: വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാനാവും

എന്നാല്‍ സൗകര്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരി സ്റ്റേഷനില്‍ ബന്ധപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ ഒരുക്കിയിരുന്ന ആംബുലന്‍സില്‍ കയറിയ അരുണിനെ തിരുവല്ല മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ശേഷം അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതാണ് ജീവന് തുണയായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ‘അദ്ദേഹം ആ സമയത്ത് ദൈവദൂതനെപ്പോലെ ഇടപെട്ടതു കൊണ്ടാണു ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്’ എന്ന് അരുണും പറയുന്നു. നിറഞ്ഞ മനസ്സോടെ അരുണ്‍ വിനോദിനോട് നന്ദി പറഞ്ഞു.

Exit mobile version