കോവളം: തിരുവനന്തപുരത്ത് വയോധികയെ കുത്തിക്കൊന്ന ഭര്‍ത്താവ് പോലീസ് പിടിയില്‍. തിരുവല്ലം തിരുവഴിമുക്ക് ടിസി 571276 സൗമ്യ ക്വാര്‍ട്ടേഴ്‌സില്‍ ജഗദമ്മ (80) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലാനന്ദന്‍ (84) നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മൂന്നുമണിയോടെ ബാലാനന്ദനും ജഗദമ്മയുമായി വഴക്കായിരുന്നു. തുടര്‍ന്ന് ബാലനന്ദന്‍ ജഗദമ്മയെ മര്‍ദിച്ചു. മുറ്റത്തേക്ക് ഇറങ്ങിയതിനു പിന്നാലെ ജഗദമ്മയെ കത്തിയുമായി എത്തി വയറ്റിലുള്‍പ്പെടെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അമ്മയെ ഉപദ്രപിക്കുന്നത് തടയാനെത്തിയ മകള്‍ സൗമ്യ (38)യ്ക്ക് കാലില്‍ പരുക്കേറ്റും. സൗമ്യ ഇപ്പോള്‍ ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ ജഗദമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയറിലേറ്റ കുത്താണ് മരണകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
ബാലാനന്ദന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നുവെന്ന് അടുത്ത ബന്ധുക്കളും സമീപവാസികളും പറയുന്നു. എന്നാല്‍ ജഗദമ്മ പാവമായിരുന്നുവെന്നും ഒന്നും പ്രതികരിക്കാതെ സഹിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ബാലാനന്ദന്റെ അസഭ്യവര്‍ഷവും സമീപവാസികള്‍ക്ക് ശല്യമായിരുന്നു.
കാഴ്ച പരിമിതി ഉണ്ടായിരുന്നതിനാലാകാം ജഗദമ്മയ്ക്ക് ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനാകാതെ പോയതയെന്നും ഇവര്‍ കരുതുന്നു. കൊലപാതകത്തിന് പിന്നാലെ പിടിയിലായ ബാലാനന്ദനോട് ഭാര്യ മരിച്ചു എന്നു സ്റ്റേഷനില്‍ വെച്ച് പോലീസുകാര്‍ പറഞ്ഞപ്പോള്‍ ‘നന്നായി ‘ എന്നായിരുന്നു പ്രതികരണം. ബാലാനന്ദന്റെ രണ്ടാമത്തെ ഭാര്യയാണ് ജഗദമ്മ.
Discussion about this post