ഉലക്ക കൊണ്ട് തലക്കടിച്ചു വീഴ്ത്തി മകന്‍, ജീവനായി പിടഞ്ഞ് റോഡില്‍ കിടന്ന് പിതാവ് , രക്ഷിക്കാനെത്തിയവരെയെല്ലാം തടഞ്ഞു, ഒടുവില്‍ മരണം, 37കാരന്‍ കസ്റ്റഡിയില്‍

ഇരവിപുരം: അച്ഛനെ ഉലക്ക കൊണ്ട് അടിച്ചുകൊന്ന മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയിലെ ഇരവിപുരത്താണ് ദാരുണ സംഭവം. എകെജി ജംക്ഷനു സമീപം സ്‌നേഹനഗര്‍ 163 വെളിയില്‍ പുരയിടം മംഗലത്ത് വീട്ടില്‍ സത്യബാബു ആണു മരിച്ചത്.

death | bignewslive

എഴുപത്തിമൂന്നുവയസ്സായിരുന്നു. സംഭവത്തില്‍ രകുലന്‍ എന്നു വിളിക്കുന്ന രാഹുല്‍ സത്യനെ (37) ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് 3.30നാണു സംഭവം. സത്യബാബുവിനെ ഭാര്യ രമണിയുടെ മുന്നില്‍ വച്ച് രാഹുല്‍ ഉലക്ക കൊണ്ട് അടിക്കുകയായിരുന്നു.

also read: കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദി, ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു; വിഷാംശത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍

ഉലക്ക കൊണ്ട് അടിയേറ്റതിന് പിന്നാലെ വീടിന് പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യബാബു റോഡില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പിടയുന്ന പിതാവിന്റെ അടുത്തേക്ക് ആരും വരാന്‍ മകന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സത്യബാബുവിനെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

also read: മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയം, കണ്ടക്ടറായ ഭാര്യയെ ഓടുന്ന ബസിനുള്ളില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, അറസ്റ്റില്‍

എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കസ്റ്റഡിയിലുള്ള മകനെ ഇരവിപുരം പൊലീസ് ചോദ്യം ചെയ്തു വരികയാണ്.സത്യബാബുവിന്റെ മകള്‍: രാഖി. മരുമകന്‍: അനില്‍കുമാര്‍.

death | bignewslive

Exit mobile version