കൊച്ചി: നവോത്ഥാന സന്ദേശമുയര്‍ത്തി ലക്ഷങ്ങള്‍ അണിനിരന്ന വനിതാമതിലിന് ലോക റെക്കോര്‍ഡുകള്‍. യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറം, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡ്സ്, ഒഫീഷ്യല്‍ ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ ഏജന്‍സികളാണ് ചരിത്രമായി മാറിയ മതിലിന് ലോക റെക്കോര്‍ഡ് പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും വലിയ വനിതാ ശൃംഖലയ്ക്കുള്ള റെക്കോര്‍ഡാണ് പ്രഖ്യാപിച്ചത്.
50 ലക്ഷത്തിലധികം സ്ത്രീകള്‍ പങ്കെടുത്തതായാണ് ഏജന്‍സികളുടെ പ്രാഥമിക നിഗമനം.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വ്യാജപ്രചരണങ്ങളെ തള്ളിയാണ് സ്ത്രീലക്ഷങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തത്. ആരോപണങ്ങള്‍ക്ക് കേരള ജനത നല്കിയ ചുട്ട മറുപടി കൂടിയായി വനിത മതിലിന്റെ ചരിത്രവിജയം.
മാത്രമല്ല, പരിപാടി നടന്ന 620 കിലോമീറ്റര്‍ ദൂരത്തില്‍ എവിടെയും ഗതാഗതവും തടസപ്പെട്ടില്ല. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മതില് സ്ത്രീസാഗരം തന്നെയായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീട്ടമ്മമാര്‍ക്ക് പുറമെ സിനിമാ താരങ്ങളും സാംസ്കാരിക പ്രമുഖകരും മതിലില്‍ കണ്ണിചേര്‍ന്നു.
വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് മലപ്പുറം ജില്ലയിലും ലക്ഷങ്ങളാണ് അണിനിരന്നത്.
Discussion about this post