അഞ്ചല്‍: കൊല്ലത്ത് യുവഡോക്ടര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്-റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് അര്‍പ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മാതാപിതാക്കള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
also read: വിവാദങ്ങളൊന്നും ഏറ്റില്ല; ലോകത്തെ എക്കാലത്തേയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും
അര്‍പ്പിത എംബിബിഎസിന് ശേഷം കര്‍ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അര്‍പ്പിത. മകളുടെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ഇവര്‍.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പളളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവ ഡോക്ടറുടെ മരണത്തില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തു.
Discussion about this post