ഭുവനേശ്വര്‍: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയെ മദ്യം കുടിപ്പിച്ച് ആംബുലന്‍സ് ഡ്രൈവര്‍. ഒഡീഷയിലാണ് സംഭവം. ആശുപത്രിയിലേക്ക് പോകുന്നതിനിടെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി വന്ന് രോഗിക്ക് മദ്യം ഒഴിച്ചുനല്‍കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഒഡിഷയിലെ ടിര്ടോള് പ്രദേശത്തിന് അടുത്തുള്ള ഹൈവേയില്‍ വെച്ചാണ് സംഭവം. ആംബുലന്‍സില്‍ സ്ട്രെക്ചറില്‍ കാലിന് പരിക്കേറ്റ രോഗി കിടക്കുന്നതും കാണാം. ഡ്രൈവര്‍ ഗ്ലാസിലേക്ക് മദ്യം ഒഴിക്കുന്നതും ഇരുവരും മദ്യം കുടിക്കുന്നതും വീഡിയോയില്‍ കാണാം.
also read: വിവാദങ്ങളൊന്നും ഏറ്റില്ല; ലോകത്തെ എക്കാലത്തേയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനും
ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ എടുത്തത്. സംഭവം വലിയ വിമര്‍ശനങ്ങളിലേക്ക് എത്തിയതോടെ പ്രതികരിച്ച്് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തി. രോഗി ചോദിച്ചതുകൊണ്ടാണ് മദ്യം കുടിക്കാന്‍ കൊടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, ഇത് സ്വകാര്യ ആംബുലന്‍സ് ആയതിനാല്‍ നടപടി എടുക്കാനാവില്ലെന്നാണ് ജഗത്സിംഗ്പൂര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (സിഡിഎംഒ) ഡോ. ക്ഷേത്രബസി ഡാഷ് പറഞ്ഞു.
Discussion about this post