താമസിക്കാന്‍ പുതിയ വീടൊരുക്കും; വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് കൈത്താങ്ങായി കൊരട്ടി പഞ്ചായത്ത്

മറ്റൊരു വീട് കിട്ടിയശേഷം മാറാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വീട്ടുടമ സമ്മതിച്ചില്ല. വീട്ടുസാധനങ്ങള്‍ എല്ലാം പുറത്ത് കൂട്ടിയിട്ടു.

തൃശ്ശൂര്‍: വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് താമസിക്കാന്‍ വീടൊരുക്കുമെന്ന് കൊരട്ടിപഞ്ചായത്ത് പ്രഖ്യാപിച്ചു. കൊരട്ടി സ്വദേശികളായ ജോര്‍ജ്, മേരി ദമ്പതികളാണ് വാടക നല്‍കാന്‍ പണം ഇല്ലാതെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെത്തുടര്‍ന്ന് പെരുവഴിയിലായത്.

also read: ആരവം ഒഴിയുമ്പോള്‍ എടുത്തുമാറ്റുന്നവരാണ് യഥാര്‍ത്ഥ ആരാധകര്‍ ! കട്ടൗട്ടുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് കേരള പോലീസ് മുന്നറിയിപ്പ്

മറ്റൊരു വീട് കിട്ടിയശേഷം മാറാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും വീട്ടുടമ സമ്മതിച്ചില്ല. വീട്ടുസാധനങ്ങള്‍ എല്ലാം പുറത്ത് കൂട്ടിയിട്ടു. ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ പ്രശ്‌നത്തില്‍ കൊരട്ടി പഞ്ചായത്ത് ഇടപെട്ടത്.

ചാലക്കുടിയില്‍ മറ്റൊരു വാടക വീടൊരുക്കും. പ്രതിമാസം 1500 രൂപാ വീതം നല്‍കാമെന്ന് കൊരട്ടി പഞ്ചായത്ത് മെമ്പര്‍മാര്‍ അറിയിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ KR സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യന്‍ 500 രൂപയും പ്രതിമാസം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

Exit mobile version