അങ്ങനെ ആവേശത്തിലാറാടിയ ഒരു ലോകകപ്പ് ഫുട്‌ബോള്‍ കാലം കൂടി ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടു. മലയാളികളുടെ ഫുട്‌ബോള്‍ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അര്‍ജന്റീനയും വരെ ഏറ്റെടുത്തു. ഇനി ഉത്തരവാദിത്തം നിര്‍വഹിക്കാനള്ള അവസരമാണ്.
ലോകകപ്പിന് മുന്നോടിയായി നിരത്തുകളില്‍ ഉയര്‍ത്തിയിരിക്കുന്ന ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് കേരളാപോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്കിലൂടെയാണ് പോലീസിന്റെ അറിയിപ്പ്. ബോര്‍ഡുകളും കട്ടൗട്ടുകളും നീക്കം ചെയ്താണ് നമ്മള്‍ യഥാര്‍ത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടതെന്ന് കേരള പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..
മലയാളികളുടെ ഫുട്‌ബോള്‍ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അര്‍ജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു.
ഫുട്‌ബോള്‍ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളില്‍ ഉയര്‍ത്തിയിരിക്കുന്ന ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മള്‍ യഥാര്‍ത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടത്.
കാല്പന്തുകളിയോടുള്ള ആവേശവും ഉത്സാഹവും ഈ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനും ഒപ്പമുണ്ടാകട്ടെ…