ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വിസ്മയം താജ് മഹലിന് പ്രോപ്പര്‍ട്ടി ടാക്സും വെള്ളക്കരവും ചുമത്തി. ഒരു കോടിയിലേറെ രൂപ താജ് മഹലിന്റെ പിഴയിനത്തില്‍ നിന്നും അടയ്ക്കണമെന്നാണ് ആവശ്യം. 370 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം.
അതേസമയം, ഈ നടപടി തെറ്റാണെന്നും ഉടന്‍തന്നെ പിന്‍വലിക്കുമെന്നു കരുതുന്നെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്ന് താജ് മഹലിനു രണ്ടും ആഗ്ര കോട്ടയ്ക്ക് ഒന്നും വീതം നോട്ടിസ് ലഭിച്ചതായി ആഗ്രയിലെ എഎസ്ഐയുടെ ആര്‍ക്കിയോളജിസ്റ്റ് സൂപ്രണ്ട് രാജ് കുമാര്‍ പട്ടേല്‍ സ്ഥിരീകരിച്ചു.
also read: ലോകകപ്പ് ആഘോഷം പൊടിപൊടിച്ചു! ഫുട്ബോള്‍ ഫൈനല്‍ ആവേശത്തിനിടെ കേരളത്തില്‍ വിറ്റത് 50 കോടിയുടെ മദ്യം
‘ചരിത്ര സ്മാരകങ്ങള്‍ക്ക് നികുതി ബാധകമല്ലെന്നും എന്തെങ്കിലും തെറ്റുപറ്റിയതാകുമെന്നും പട്ടേല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ നിയമങ്ങളിലും മറ്റു സംസ്ഥാനങ്ങളിലേതുപോലെതന്നെ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്ഷന് സ്മാരകങ്ങള്‍ക്ക് എടുത്തിട്ടില്ലെന്നും പാട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post