ലോകകപ്പ് ആഘോഷം പൊടിപൊടിച്ചു! ഫുട്‌ബോള്‍ ഫൈനല്‍ ആവേശത്തിനിടെ കേരളത്തില്‍ വിറ്റത് 50 കോടിയുടെ മദ്യം

ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്‌ബോള്‍ ലഹരിയില്‍ മദ്യവില്പന കൂടിയത്.

liquor

തിരുവനന്തപുരം: ഓണവും വിഷുവുംം ക്രിസ്മസും പോലെ കേരളത്തിലെ മദ്യവില്‍പ്പന പൊടിപൊടിച്ച് ലോകകപ്പ് ആഘോഷം. ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് ആരാധകരില്‍ ആവേശം അതിരുകടന്നപ്പോള്‍ ലോട്ടറി അടിച്ചത്. ബിവ്‌കോയ്ക്കാണ്.

also read: ഫണ്ട് ഇല്ലെങ്കിലെന്താ…! കാടുപിടിച്ച് കിടന്ന ജനറല്‍ ആശുപത്രി സ്വയം ശുചീകരിച്ച് വെള്ള പൂശി ജീവനക്കാര്‍, നാടിന് മാതൃകയായി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ആവേശത്തിനിടെ കേരളത്തില്‍ ബെവ്‌കോ വഴി വിറ്റത് 50 കോടിയുടെ മദ്യമാണ്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്‌ബോള്‍ ലഹരിയില്‍ മദ്യവില്പന കൂടിയത്.

49 കോടി 88 ലക്ഷമാണ് ഫൈനല്‍ ദിവസത്തെ ബെവ്‌കോയുടെ വരുമാനം. അതേസമയം ഓണം, ക്രിസ്മസ് നാളുകളിലെ പ്രതിദിന റെക്കോര്‍ഡ് മദ്യവില്പന തകര്‍ക്കാന്‍ ലോകകപ്പ് ഫൈനല്‍ ആവേശത്തിന് കഴിഞ്ഞിട്ടില്ല.

Exit mobile version