ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട് മറന്നുവെച്ച് തുന്നിക്കെട്ടിയതായി പരാതി. ചമ്പക്കുളം സ്വദേശിയായ ലക്ഷ്മിയുടെ വയറ്റിലാണ് ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് മറന്നുവെച്ചതായി പരിതായുമായി കുടുബം രംഗത്തെത്തിയത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു ലക്ഷ്മിയുടെ ആദ്യ പ്രസവം. സിസേറിയന്‍ ആയിരുന്നു. എന്നാല്‍ പ്രസവത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിയ ലക്ഷ്മി പ്രസവം കഴിഞ്ഞ് ഒരു മാസമായിട്ടും ആശുപത്രി വിട്ടിട്ടില്ല.
Also Read: ഖത്തര്‍ ലോകകപ്പിന് സമാനമായ ഒരു ഉത്സവം ഇന്ത്യയില്‍ നടക്കുന്ന കാലം വിദൂരമല്ല; പ്രധാനമന്ത്രി
പ്രസവ ശേഷം നാലാം ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ലക്ഷ്മി പിറ്റേ ദിവസം തന്നെ തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിച്ചിറങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. വയറ്റില്‍ പഞ്ഞിക്കെട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് തുന്നിക്കെട്ടിയ ഭാഗത്തെ പഴുപ്പിനും വേദനയ്ക്കും ചികിത്സ നല്‍കുകയായിരുന്നു. അതേസമയം, ലക്ഷമിയുടെ വയര്‍ വീണ്ടും തുന്നുക്കെട്ടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. രണ്ട് സ്റ്റിച്ച് മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മുഴുവനായി തുന്നിക്കെട്ടുകയായിരുന്നു.
ശസ്ത്രക്രിയയെ തുടര്‍ന്ന് ഐസിയുവിലായിരുന്ന ലക്ഷമിയെ ഇന്നലെ രാവിലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് കുടുംബം ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. അതേസമയം, ലക്ഷമിയുടെ കുടുംബത്തിന്റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.