പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സജീഫ് ഖാന്‍ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോള്‍ ഇവര്‍ എതിര്‍ത്തിരുന്നു. വീണ്ടും സമാനമായ ശ്രമം നടത്തിയതോടെ സ്ത്രീ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
also read: ടൂറിസം മേഖലയില്‍ മികച്ച ചുവടുവെയ്പ്പുകള്‍; ഒന്നാമതായി കേരളം, പുരസ്‌കാരത്തിളക്കം
അതേസമയം, കൊല്ലം ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ് നായയുടെ കടിയേറ്റത്.
സിന്ധു, ഫിദ ഫാത്തിമ, ശിഹാബുദ്ദീന്‍ എന്നിവരെ വൈകീട്ടും രാഘവന്‍, ബിനു, ഫ്രാന്‍സിസി എന്നിവരെ രാത്രിയോടെയുമാണ് നായ കടിച്ചത്. ഈ സ്ഥലങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ പരിക്കുകളൊന്നും സാരമല്ല. ഇവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചുവെന്നാണ് ലഭിക്കുന്ന വിവരം.