എറണാകുളത്ത് മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു

പോലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാര്‍ കണ്ടെത്തി. കടമക്കുടി ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിമ്മ്യ.

drowned

കൊച്ചി: എറണാകുളം പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് രാത്രി വീരന്‍ പുഴയില്‍ മുങ്ങി മരിച്ചത്. ബാബുവും മകളും ചെറുവഞ്ചിയിലാണ് മീന്‍പിടിക്കാന്‍ ഇറങ്ങിയത്.

പോലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാര്‍ കണ്ടെത്തി. കടമക്കുടി ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിമ്മ്യ.

also read: നോക്കാനെത്തിയ ആയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കടുത്ത ശാരീരിക പീഡിനത്തിനിരയാക്കി; അന്‍പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി 53കാരി

അതേസമയം, ഒഡീഷയിലെ ബലംഗീര്‍ ജില്ലയിലെ സ്‌കൂളില്‍ കായികമേളയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി. ആന്തരിക അവയവങ്ങള്‍ക്ക് പരിക്കില്ലെന്നും ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അഗല്‍പൂരിലെ ബോയ്സ് ഹൈസ്‌കൂളിലാണ് ദാരുണസംഭവം. ജാവലിന്‍ ത്രോയുടെ പരിശീലന സെഷന്‍ വീക്ഷിക്കുന്നതിനിടെയാണ് 14 കാരനായ സദാനന്ദ മെഹര്‍ എന്ന വിദ്യാര്‍ഥിക്ക് അപകടത്തില്‍പ്പെട്ടത്. ലക്ഷ്യം തെറ്റിയ ജാവലിന്‍ വിദ്യാര്‍ഥിക്ക് നേരെ വരുകയായിരുന്നു.

Exit mobile version