വസ്ത്രത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ചു, അന്ന് വേദന കൊണ്ട് പുളഞ്ഞിട്ടും അച്ഛനെ ഒന്നും അറിയിക്കരുതെന്ന് കരഞ്ഞ് പറഞ്ഞ് അഞ്ജു, സാജു മകളെ ഉപദ്രപിക്കുന്നത് നേരിട്ട് കണ്ടിരുന്നതായി അമ്മ

കോട്ടയം: ബ്രിട്ടനില്‍ വെച്ച് കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിനെ മുമ്പും ഭര്‍ത്താവ് സാജു ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ. മകളെ ഉപദ്രപിച്ചിരുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്നും അന്ന് വസ്ത്രത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും കൃഷ്ണാമ്മ കരച്ചിലടക്കാനാവാതെ പറയുന്നു.

anju| bignewslive

ഇക്കാര്യം അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിരുന്നുവെന്നും കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കഴിഞ്ഞിരുന്നതെന്നും കൃഷ്ണാമ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെയും മക്കളായ ജീവയെയും ജാന്‍വിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

also read: മുസ്ലിം വിഭാഗത്തിന് അപമാനം: ‘പത്താന്‍’ സിനിമ വിലക്കണമെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ്

അഞ്ജുവിനെ സാജു ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹമായിരുന്നു. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലേക്ക് പോയത്.

anju| bignewslive

Exit mobile version