തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് നടന് ടിപി മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലെത്തി. ചലച്ചിത്ര അക്കാദമി അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ഒന്‍പത് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുകയാണ് മാധവന്. പുനലൂര്‍ സോമരാജനൊപ്പമാണ് അദ്ദേഹം എത്തിയത്. തലസ്ഥാനത്ത് ചലച്ചിത്രങ്ങള്‍ മേളപ്പെരുക്കം തീര്‍ക്കുമ്പോള്‍ അതൊന്ന് നേരില്‍ അനുഭവിക്കാന്‍ താരത്തിന് ആഗ്രഹം. അങ്ങനെയാണ് അദ്ദേഹം വന്നത്. സിനിമ കണ്ടു മനസ്സും നിറഞ്ഞു. അറൂനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട് ടിപി മാധവന്.
മത്സരവിഭാഗത്തിലെ ഏകദേശം ചിത്രങ്ങളുടെ പ്രദര്‍ശനം പൂര്‍ത്തിയായി. ലോക സിനിമ വിഭാഗത്തിലെ 27 ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദര്‍ശനം പൂര്‍ത്തിയായി. പ്രേക്ഷകരുടെ വോട്ടെടുപ്പ് നാളെ ഉച്ചവരെ തുടരും.
Discussion about this post