തന്നെ എല്ലാവരും ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മനസ്സ് മടുത്ത് ചെന്നൈയിലേക്ക് തിരിച്ചുപോവുകയാണെന്നും പറഞ്ഞ് ബാല. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്.
താന്‍ ആരെയും ഉപദ്രപിച്ചിട്ടില്ലെന്നും എല്ലാവരെയും സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ബാല പറയുന്നു. ”ഞാന്‍ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല.” ബാല പറയുന്നു.
”കാശ് തരില്ലെന്ന് എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവരോട് കാശിന് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടില്‍ പാതിരാത്രിവന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. ” ബാല കൂട്ടിച്ചേര്‍ത്തു.
എന്റെ ജീവിതത്തില്‍ ഞാന്‍ കഞ്ചാവ് തൊട്ടില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞ് ആരും വിളിച്ചിട്ടില്ല. മനോജ് കെ. ജയന്‍ ചേട്ടന്‍ മാത്രം എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി. ഇപ്പോഴുള്ളത് എന്റെ വല്ലാത്തൊരു അവസ്ഥയാണ് എന്നും ബാല പറയുന്നു.
‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്കിയില്ലെന്ന് ആരോപിച്ച് ബാല രംഗത്തെത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഉണ്ണി മുകുന്ദനാണ് ചിത്രം നിര്‍മ്മിച്ചത്. സംഭവം വലിയ ചര്‍ച്ചകളിലേക്ക് വഴിവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന് മാധ്യമങ്ങളെ കണ്ട് ബാലയുടെ മുഴുവന്‍ ആരോപണങ്ങളും തള്ളിയിരുന്നു.
Discussion about this post