അടൂര്‍: യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍. അടൂരിലാണ് സംഭവം. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കുന്നത്തൂര്‍ ഐവര്‍കാല നാട്ടിശേരി ജയ മന്ദിരം ശ്രീജിത്തിനെ (28) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതിനടുത്തായാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ഷീബയെ (37) അവശനിലയില്‍ കണ്ടത്. അമിതമായി ഗുളിക അകത്തു ചെന്നതിനെ തുടര്‍ന്ന് മുറിയില്‍ വീണു കിടക്കുകയായിരുന്നു ഷീബ.
തിങ്കളാഴ്ച രാത്രി 12ന് അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തുള്ള ലോഡ്ജിലാണ് സംഭവം. ശ്രീജിത്ത് വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഷീബയുടെ ഭര്‍ത്താവ് മരിച്ചു. ഷീബയും ശ്രീജിത്തും ഒരു വര്‍ഷം മുമ്പാണ് ഫെയ്സ്ബുക് വഴി പരിചയപ്പെട്ടത്.
Also Read: കാറുമായി കൂട്ടിയിടിച്ച് ഓട്ടോ, പിന്നാലെ ബൈക്കും ഇടിച്ചുകയറി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പിന്നീട് പ്രണയത്തിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ അടൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്.ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഒരുമിച്ച് മരിക്കാമെന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാത്രി പറഞ്ഞെങ്കിലും ഷീബ കൂട്ടാക്കിയില്ല. തുടര്‍ന്ന് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
്ഷീബയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിക്കുകയും അതു നടക്കാതെ വന്നതോടെ മര്‍ദിച്ച ശേഷം തൈറോയ്ഡിന്റെ ഗുളികകള്‍ വായിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. ഷീബ ഗുളിക ഉള്ളില്‍ ചെന്ന അബോധാവസ്ഥയിലായി. ഇതിനിടെ ശ്രീജിത്ത് ജനല്‍ കമ്പിയില്‍ തൂങ്ങി ജീവനൊടുക്കി.
ഷീബയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന ശ്രീജിത്തിനെയാണ് കണ്ടത്. തുടര്‍ന്ന് യുവതി ബഹളം വച്ചു. ഇതു കേട്ട് ലോഡ്ജിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ യുവാവ് തൂങ്ങി മരിച്ച നിലയിലും യുവതി തൊട്ടടുത്തു കിടക്കുന്നതുമാണ് കണ്ടത്. പൊലീസ് എത്തിയാണ് യുവതിയെ അടൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
Discussion about this post