തൊടുപുഴ: 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്പത്തിയെട്ടുകാരിക്ക് ദാരുണാന്ത്യം. ഇടുക്കിയിലാണ് നടുക്കുന്ന സംഭവം. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശിനി പുത്തന്‍പറമ്പില്‍ റെജീന ഹസ്സന് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്.
തൊടുപുഴ – മൂലമറ്റം റോഡിലെ ഒളമറ്റം പെരുക്കോണി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തായിട്ടാണ് അപകടം. റെജീന യാത്ര ചെയ്തിരുന്ന ഓട്ടോ എതിര്‍ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ എത്തിയ സ്കൂട്ടറും ഓട്ടോയിലേക്ക് ഇടിച്ചുകയറി.
also read; രാജകീയം! പകവീട്ടി ഫൈനലിൽ അർജൻ്റീന! എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകർത്തു
അപകടത്തില്‍ റെജീനയുടെ ഒപ്പം യാത്ര ചെയ്ത മകള്‍ ഫാത്തിമ (15), സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശി വെട്ടിക്കല്‍ ഷുഹൈബ് (30) എന്നിവര്‍ക്കു ഗുരുതരമായ പരുക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന ജസീല, മകള്‍ ഫൗസിയ, ഡ്രൈവര്‍ മുഹമ്മദ് അജ്മല്‍ എന്നിവര്‍ക്കും കാറിലുണ്ടായിരുന്ന പൂഞ്ഞാര്‍ സ്വദേശികളായ യദു കൃഷ്ണന്, ത്രിവിക്രമന്‍, ശ്രീലക്ഷ്മി, കെ.വി.പത്മ, ബിന്ദു വിക്രമന് എന്നിവര്‍ക്കും പരുക്കുണ്ട്.
also read: മമ്മൂക്കയെ ചൊറിയാന്‍ നിക്കേണ്ട! മുടി ഇല്ലാത്തതില്‍ വിഷമം എനിക്കോ കുടുംബത്തിനോ ഇല്ല; ജൂഡ് ആന്റണി
റെജീനയുടെ ഭര്‍ത്താവ്: പരേതനായ പി.കെ.ഹസന്. മക്കള്‍: നാസിയ ഹസന് (നഴ്സ്, ഇടുക്കി മെഡിക്കല്‍ കോളജ്), സാനിയ നദീര്‍, മനാഫ്, മാഹിന്‍, ഫാത്തിമ. മരുമക്കള്‍: ഷെഫീക് (20 ഏക്കര്‍), നദീര്‍ (പീരുമേട് പൊലീസ് സ്റ്റേഷന്), ആഷ്ന (മുണ്ടക്കയം).