കാസര്‍കോട്: കാസര്‍കോട് വനിതാ മതിലിനിടെ സംഘര്‍ഷം. മതിലില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകളെ പങ്കെടുപ്പിക്കാതെ റോഡി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈയ്യേറുകയായിരുന്നു. മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കാഞ്ഞങ്ങാട് ചേറ്റകുണ്ടിലാണ് സംഘര്‍ഷമുണ്ടായത്.
വനിതാ മതിലിനായി അണിചേര്‍ന്നവരെ പ്രതിഷേധക്കാര്‍ അതിന് അനുവദിച്ചില്ല. റെയില്‍ പാളത്തിന് സമീപത്തെ പുല്ലില്‍ പ്രതിഷേധക്കാര്‍ തീയിട്ടാണ് എല്ലാവരെയും ഓടിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപിക്ക് സ്വാധീനമുളള മേഘലയാണിത്. പ്രതിഷേധക്കാരെ ഒഴിവാക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷം തുടരുകയാണ്.