തൃശ്ശൂര്‍: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് 7 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിനോദിനെയാണ് ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
പോക്‌സോ നിയമം 9, 10 വകുപ്പുകള്‍ പ്രകാരമാണ് 7 വര്‍ഷം കഠിന തടവിന് വിനോദിനെ ശിക്ഷിച്ചത്. 50,000 രൂപ പിഴയടക്കാത്ത പക്ഷം 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. എക്‌സൈസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ പ്രതി ശിക്ഷയില്‍ യാതൊരു വിധ ഇളവും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി.
പിഴത്തുക ക്രിമിനല്‍ നടപടി നിയമം 357 പ്രകാരം അതിജീവിതക്ക് നല്‍കണം. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 13 സാക്ഷികളെയും 13 രേഖകളും കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ വെസ്റ്റ് പോലീസ് ആണ് കേസ്സ് റജിസ്റ്റര്‍ ചെയ്തത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കൂടിയായ പ്രതി ശിക്ഷാവിധിയില്‍ യാതൊരു വിധ ഇളവും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം ആംഗീകരിച്ചാണ് കോടതിയുടെ വിധി. ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍, അഡ്വ. ദില്‍ എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.