മുളന്തുരുത്തി: അയ്യപ്പഭക്തർക്ക് നൽകിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെത്തി. മുളന്തുരുത്തിയിലെ വെജിറ്റേറിയൻ ഹോട്ടലിലാണ് സംഭവം. ശബരിമലയ്ക്കു പോകും വഴി കണ്ണൂരിൽനിന്നുള്ള അയ്യപ്പഭക്തരുടെ സംഘം മുളന്തുരുത്തി – ചോറ്റാനിക്കര റോഡിലെ ശരവണഭവൻ വെജിറ്റേറിയൻ ഹോട്ടലിൽ കയറി.
അയ്യപ്പ സംഘത്തിലൊരാൾ പൂരിമസാലയാണ് കഴിക്കാനായി ഓർഡർ ചെയ്തു. ഈ മസാലയിലാണ് ഒച്ചിനെ കണ്ടത്. ഇതോടെ ഹോട്ടൽ ജീവനക്കാരോട് വിവരം അറിയിച്ചു. എന്നാൽ ജീവനക്കാരിൽ നിന്നും മോശം പെരുമാറ്റമാണുണ്ടായതെന്ന് സംഘം ആരോപിച്ചു.
പെരുമാറ്റത്തിന് പിന്നാലെ വിവരം, പോലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. പോലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും ഉടൻ സ്ഥലത്തെത്തി. ശുചിത്വ കാരണങ്ങളുടെ പേരിൽ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
Discussion about this post